ഗ്നോം 2.22 പുറത്തിറങ്ങി.
സ്വതന്ത്ര പണിയിടമായ ഗ്നോമിന്റെ പുതിയ പതിപ്പു് (Gnome 2.22) പുറത്തിറങ്ങി. ലളിതവും സ്ഥിരതയാര്‍ന്നതും മികച്ച പ്രാദേശികഭാഷാപിന്തുണയുമുള്ള സ്വതന്ത്ര പണിയിടമാണു് ഗ്നോം. ലോകത്തെമ്പാടുമുള്ള 46 ഭാഷകളെ ഗ്നോം പിന്തുണക്കുന്നുണ്ടു്. മലയാളവും അതിലൊന്നാണു്. തമിഴ്, പഞ്ചാബി, മറാത്തി, ഗുജറാത്തി എന്നിവയാണു് മലയാളത്തിനു് പുറമെ ഗ്നോം പിന്തുണക്കുന്ന ഇന്ത്യന്‍ ഭാഷകള്‍.
ഗ്നോമിന്റെ പുതിയപതിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കാം
http://library.gnome.org/misc/release-notes/2.22/