കെഡിഇ 4.1 റിലീസ് പാര്‍ട്ടി തിരുവനന്തപുരത്തു് ഓഗസ്റ്റ് 9, 10 തിയതികളില്‍
കെഡിഇ പണിയിടത്തില്‍ മലയാളം ഔദ്യോഗിക ഭാഷയായതിന്റെ സന്തോഷം പങ്കുവെയ്ക്കാന്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് തിരുവനന്തപുരത്തു് കെഡിഇ റിലീസ് പാര്‍ട്ടി സംഘടിപ്പിക്കുന്നു. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങും ilug-tvm-ഉം zyxware എന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ അധിഷ്ഠിത കമ്പ്യൂട്ടര്‍ സ്ഥാപനവും സംയുക്തമായാണു് പരിപാടി സംഘടിപ്പിക്കുന്നതു്. പരിപാടിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം തിരുവനന്തപുരം പ്രസ്സ് ക്ലബ് 4th എസ്റ്റേറ്റ് ഹാളില്‍ നടക്കും. സമ്മേളനത്തില്‍ പ്ലാനിങ്ങ് കമ്മീഷന്‍ സെക്രട്ടറി ശ്രീ ടിക്കാറാം മീണ മുഖ്യാഥിതിയായിരിക്കും. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെ പരിചയപ്പെടുത്തലും കെഡിഇ മലയാളം പണിയിടത്തിന്റെ അവതരണവും ഉണ്ടായിരിക്കും.
പൊതുസമ്മേളനത്തിനു് ശേഷം ഹോട്ടല്‍ ഇന്ദ്രപുരിയില്‍ വെച്ചു് എസ്എംസി സൌഹൃദസംഗമവും നടക്കും. 10-നു് നിലവിലുള്ള മലയാളം കമ്പ്യൂട്ടിങ്ങ് പ്രശ്നങ്ങളെ പറ്റിയും പുതിയ സാധ്യതകളെപറ്റിയുമുള്ള ചര്‍ച്ചയാണു് ഉദ്ദേശിക്കുന്നതു്.
എല്ലാ നല്ലവരായ സുഹൃത്തുക്കളേയും പ്രസ്തുത പരിപാടിയിലേക്കു് സ്വാഗതം ചെയ്യുന്നു