ഹിരണ്‍ രൂപകല്പന ചെയ്ത കെഡിഇ 4.1 സര്‍ട്ടിഫിക്കറ്റ്

Wednesday, August 13th, 2008

വെല്ല്യ ശരീരോം കുഞ്ഞ്യ മനസ്സൂള്ള ആ പാവം കൊച്ചനു സങ്കടം. എസ്സെംസി, റിലീസ് പാര്‍ട്ടി, ലോഗോ, സര്‍ട്ടിഫിക്കറ്റ് എന്നൊക്കെ പറഞ്ഞ് കുറെ ദിവസം ഉറക്കം കളഞ്ഞതു് മിച്ചം. ലോ ലവന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ ലോഗോയും സപ്രിട്ടിക്കറ്റും ആരും ബ്ലോഗിയില്ലാത്രെ…

എന്നാപ്പിന്നെ അതു് കഴിഞ്ഞേ ഉള്ളൂ ബാക്കി കാര്യം… ന്നാ പിടിച്ചോ… എന്റെ വക ഒരു തേങ്ങ. ഠമാര്‍…. പഠാര്‍…

ഇതു് എനിക്കു് കിട്ടിയ സര്‍ട്ടിഫിക്കറ്റ്


ലോഗോയുടെ വിശദവിവരങ്ങള്‍ ഇവിടെ

എന്തൊക്കെ പറഞ്ഞാലും ചെറുക്കന്‍ ആളൊരു കിടു ആണു് ട്ടോ

SMC ഒത്തുചേരല്‍ ഫെബ്രുവരി 9നു് തിരുവനന്തപുരത്ത്

Sunday, January 27th, 2008

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ നേതൃത്വത്തില്‍ അതിവേഗ പ്രാദേശികവത്കരണ യജ്ഞവും ചര്‍ച്ചയും ഫെബ്രുവരി 9നു് തിരുവനന്തപുരത്ത് സ്പേസില്‍(SPACE – Society for Promotion of Alternative Computing and Employment)വെച്ച് നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ താള് സന്ദര്‍ശിക്കുക.